Sign up for PayPal and start accepting credit card payments  instantly. http://www.seoprofessional.com.au/files/images/AlertPay.gif Ads by Google
Click here to Get Google™ Ads Free
http://blog.taragana.com/wp-content/uploads/2008/11/amazon_logo_bb_1024.png
FLASH NEWS:
* News way Website Server Upgraded. *

Tech

ആന്റിവൈറസ് പ്രോഗ്രാമുകളുടെ രൂപത്തില്‍ വൈറസ് പടരുന്നു


വൈറസ് വിരുദ്ധ പ്രോഗ്രാമുകള്‍ എന്ന വ്യാജേന ദുഷ്ടപ്രോഗ്രാമുകള്‍ പടരുന്നത് കമ്പ്യൂട്ടറുകള്‍ക്ക് വന്‍ ഭീഷണി സൃഷ്ടിക്കുന്നതായി ഗൂഗിളിന്റെ പഠനം. വെബ്ബില്‍ പടരുന്ന ദുഷ്ടപ്രോഗ്രാമുകളില്‍ (മാള്‍വേറുകള്‍) 15 ശതമാനവും ഇത്തരം വ്യാജ ആന്റിവൈറസ് പ്രോഗ്രാമുകളാണെന്ന് പഠനം വ്യക്തമാക്കി. 24 കോടി വെബ്ബ്‌പേജുകളെ 13 മാസം നിരീക്ഷിച്ചായിരുന്നു പഠനം.

നിങ്ങളുടെ കമ്പ്യൂട്ടറില്‍ വൈറസ് ബാധിച്ചിരിക്കുന്നു. അപകടം ഒഴിവാക്കാന്‍ ഈ പ്രോഗ്രം ഡൗണ്‍ലോഡ് ചെയ്യുക എന്ന നിലയ്ക്കാണ് വ്യാജപ്രോഗ്രാം കെണിയൊരുക്കുക. പ്രോഗ്രാം ഒരിക്കല്‍ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞാല്‍, അത് കമ്പ്യൂട്ടറില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ തുടങ്ങും. അല്ലെങ്കില്‍, ആ വ്യാജ പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കാശ് കൊടുക്കാന്‍ നിങ്ങള്‍ നിര്‍ബന്ധിതമാക്കപ്പെടും.

ഒട്ടേറെ യൂസര്‍മാര്‍ ഇത്തരം കമ്പ്യൂട്ടര്‍ ആക്രമണത്തിന് ഇരയാകുന്നു എന്നത് മാത്രമല്ല, വ്യാജ ആന്റിവൈറസ് പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കാശ് മുടക്കുകയും ചെയ്യുന്നു എന്നതാണ് അത്ഭുതമുളവാക്കുന്ന സംഗതിയെന്ന് പഠനം പറയുന്നു. കാശ് കൊടുത്തു എന്നതുകൊണ്ട് വ്യാജപ്രോഗ്രാം കമ്പ്യൂട്ടറില്‍ നിന്ന് വിട്ടു പോകണമെന്നില്ല. അത് മറ്റ് ദുഷ്ടപ്രോഗ്രാമുകളുമായി കൂട്ടുചേര്‍ന്ന് കമ്പ്യൂട്ടറില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് തുടരും.

കാലിഫോര്‍ണിയയില്‍ യൂസ്‌നിക്‌സ് വര്‍ക്ക്‌ഷോപ്പിലാണ് ഗൂഗിളിന്റെ പഠനം അവതരിപ്പിക്കപ്പെട്ടത്. 2009 ജനവരി മുതല്‍ 2010 ഫിബ്രവരി വരെയുള്ള സമയത്താണ് പഠനത്തിനായി വെബ്ബ്‌സൈറ്റുകള്‍ നിരീക്ഷിച്ചത്. വ്യാജ വൈറസ് വിരുദ്ധ പ്രോഗ്രാം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് 11,000 വെബ്ബ് ഡൊമെയിനുകള്‍ പഠനകാലത്ത് തിരിച്ചറിയുകയുണ്ടായി. ഇത്തരം വ്യാജപ്രോഗ്രാമുകളില്‍ പകുതിയിലേറെയും പരസ്യങ്ങളുടെ രൂപത്തിലാണ് പ്രചരിക്കുന്നതെന്നും ഗൂഗിള്‍ പറയുന്നു.

സെര്‍ച്ച് എഞ്ചിനുകളുടെ കണ്ണ് വെട്ടിച്ച് സെര്‍ച്ച് ഫലങ്ങളില്‍ മുന്നിലെത്താന്‍ സഹായിക്കുന്ന പിന്നാമ്പുറ വിദ്യകളുടെ സഹായത്തോടെയാണ്, ഇത്തരം ദുഷ്ടപ്രോഗ്രാമുകള്‍ ഇരകളെ കണ്ടെത്തുന്നതെന്ന് കമ്പ്യൂട്ടര്‍ സുരക്ഷാസ്ഥാപനമായ സോഫോസിലെ ഗ്രഹാം ക്ലൂലീ അറിയിക്കുന്നു. പ്രധാനവാര്‍ത്തകള്‍ പിന്തുടര്‍ന്നാണ് കമ്പ്യൂട്ടര്‍ ഭേദകര്‍ ഇത് സാധിക്കുന്നത്. ഉദാഹരണത്തിന് മൈക്കല്‍ ജാക്‌സന്റെ മരണ വാര്‍ത്ത പരിഗണിക്കുക. ആ ഉള്ളടക്കമുള്ള ഒരു വെബ്ബ്‌സൈറ്റ് പെട്ടെന്ന് തട്ടിക്കൂട്ടുന്നു. പല സന്ദര്‍ഭങ്ങളിലും സെര്‍ച്ച് ഫലങ്ങളില്‍ ആ സൈറ്റ് മുന്നിലെത്തുന്നു.

സെര്‍ച്ച് ഫലങ്ങളില്‍ മുന്നിലെത്തിയ ലിങ്കില്‍ ആരെങ്കിലും ക്ലിക്കുചെയ്താല്‍, വ്യാജ ആന്റിവൈറസ് പ്രോഗ്രാം സംബന്ധിച്ച പോപ്പപ്പ് ലിങ്ക് പ്രത്യക്ഷപ്പെടുന്നു. അതില്‍ ക്ലിക്ക് ചെയ്യുന്നതോടെ യൂസര്‍ കെണിയിലാവുകയായി. ഇത്തരം വെബ്ബ്‌സൈറ്റ് കെണികളെ ഒഴിവാക്കാന്‍ ഗൂഗിളിന് ചില സംവിധാനങ്ങളൊക്കെയുണ്ട്. എന്നാല്‍, ഡൊമെയിനുകള്‍ വേഗം മാറുക വഴി സെര്‍ച്ച്എഞ്ചിന്റെ കണ്ണില്‍ പെടാതെ കഴിയാന്‍ പലപ്പോഴും ഭേദകര്‍ക്ക് കഴിയും.

തങ്ങളുപയോഗിക്കുന്ന ആന്റിവൈറസ് പ്രോഗ്രാമുകളെക്കുറിച്ച് യൂസര്‍ക്ക് നല്ല ധാരണ വേണമെന്ന് ക്ലൂലീ പറയുന്നു. എതെങ്കിലും പോപ്പപ്പ് വിന്‍ഡോ പ്രത്യക്ഷപ്പെട്ട്, കൂടുതലായി എന്തെങ്കിലും ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെടുകയോ, കമ്പ്യൂട്ടര്‍ വൃത്തിയാക്കാന്‍ കാശ് ചോദിക്കുകയോ ചെയ്താല്‍ അത് സംശയത്തോടെ വേണം കാണാനെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.








ഗൂഗിള്‍ ഡോക്‌സിന് മൈക്രോസോഫ്റ്റിന്റെ മറുപടി -ഡോക്‌സ് ഡോട്ട് കോം
ഒടുവില്‍ ഗൂഗിള്‍ ഡോക്യുമെന്റ്‌സിനുള്ള മൈക്രോസോഫ്റ്റിന്റെ മറുപടിയെത്തി. ഇത്രയും കാലം സ്ലൈഡ് ഷെയറിലും ഗൂഗിള്‍ ഡോക്‌സിലും ഇമെയിലുകളിലുമായി ഔദ്യോഗിക - സ്വകാര്യ രേഖകള്‍ സൂക്ഷിച്ചുപോന്ന ഇ - ജീവികള്‍ക്കുവേണ്ടി പുതിയ സംവിധാനവുമായെത്തുന്നുവെന്ന് നേരത്തെ മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിരുന്നു. ഡോക്‌സ് ഡോട്ട് കോം (docs.com) എന്ന സുന്ദരമായ പേരുതന്നെയാണ് ഇതിന് മൈക്രോസോഫ്റ്റ് കണ്ടുപിടിച്ചത്.

വേര്‍ഡ് ഡോക്യുമെന്റുകളും പവര്‍പോയിന്റ് പ്രസന്റേഷനുകളും എക്‌സല്‍ സ്‌പ്രെഡ്ഷീറ്റുകളും മാത്രമേ സൂക്ഷിക്കാനാകൂ എന്നതൊഴിച്ചാല്‍ എന്തുകൊണ്ടും ലക്ഷണമൊത്ത ഒരു ഫയല്‍ ഷെയറിംഗ് വെബ്‌സൈറ്റാണ് ഡോക്‌സ് ഡോട്ട് കോം. ബീറ്റയായി പുറത്തിറക്കിയ ഡോക്‌സില്‍ പക്ഷേ ഒരു അക്കൗണ്ട് ലഭിക്കാന്‍ എത്രനാള്‍ കാത്തിരിക്കേണ്ടിവരുമെന്ന കാര്യം മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിട്ടില്ല.

തീര്‍ത്തും സ്വകാര്യമായും പൊതുവായി ഷെയര്‍ചെയ്തും രണ്ടു രീതിയില്‍ ഇവിടെ ഫയലുകള്‍ സൂക്ഷിക്കാം. പൊതുവായി സൂക്ഷിക്കുന്ന ഫയലുകള്‍ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കള്‍ക്ക് വായിച്ച് കമന്റ് രേഖപ്പെടുത്താം, വേണമെങ്കില്‍ ഡൗണ്‍ലോഡ് ചെയ്യുകയുമാവാം. ഒരു ഗ്രൂപ്പിനുവേണ്ടി ഷെയര്‍ചെയ്യുന്ന രീതിയിലും ഡോക്യുമെന്റുകള്‍ സൂക്ഷിക്കാം.

ഓഫീസ് 2010 പുറത്തിറങ്ങുന്നതിനൊപ്പം ഓഫീസ് ഡോക്യുമെന്റുകള്‍ സൂക്ഷിക്കാന്‍ ഒരു ഓണ്‍ലൈന്‍ സംവിധാനം വരുന്നുവെന്ന് നേരത്തെ മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഗൂഗിള്‍ ആപ്പ്‌സിനെ കടത്തിവെട്ടാന്‍ എന്തൊക്കെ സംവിധാനങ്ങള്‍ ഇതില്‍ കൊണ്ടുവരുമെന്ന കാര്യ കണ്ടറിയണം. 
12 മെഗാപിക്‌സല്‍ ക്യാമറയുമായി നോക്കിയ ഫോണ്‍


മൊബൈല്‍ഫോണ്‍ രംഗത്ത് മറ്റൊരു വിപ്ലവം കൂടി സാധ്യമാക്കി നോക്കിയയുടെ 12 മോഗാപിക്‌സല്‍ ക്യാമറഫോണ്‍ വരുന്നു. സിമ്പിയന്‍ സ്മാര്‍ട്ട് ഫോണായ എന്‍ എട്ട് (N8) ചൊവ്വാഴ്ചയാണ് നോക്കിയ (Nokia) പുറത്തിറക്കിയത്. ഇക്കൊല്ലം അവസാനത്തോടെ ഇത് വിപണിയിലെത്തും. 12 മെഗാപിക്‌സല്‍ ക്യാമറയുള്ള നോക്കിയയുടെ ആദ്യ സ്മാര്‍ട്ട് ഫോണാണിത്.

3.5 ഇഞ്ച് ടച്ച് സ്‌ക്രീന്‍ (360 x 640 റസല്യൂഷന്‍), 16 ജി ബി ഇന്റേണല്‍ സ്റ്റോറേജ്, ഹൈ ഡെഫിനിഷന്‍ വീഡിയോ റെക്കോഡിംഗ് തുടങ്ങിയവയാണ് ഫോണിന്റെ പ്രത്യേകതകള്‍. ഒ വി ഐ സ്റ്റോര്‍, ഒ വി ഐ മാപ്പ് നാവിഗേഷന്‍ സോഫ്റ്റ്‌വേര്‍ തുടങ്ങിയവയും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


720 പി ഹൈ ഡെഫിനിഷന്‍ വീഡിയോ റെക്കോഡിംഗാണ് എന്‍8 സാധ്യമാക്കുന്നത്. ഹൈ ഡെഫിനിഷന്‍ വീഡിയോ റിക്കോര്‍ഡിങ് സാധ്യമാകുന്ന ആദ്യ നോക്കിയ ഫോണ്‍ കൂടിയാണിത്. ഒരു ബില്‍റ്റ്-ഇന്‍ വീഡിയോ എഡിറ്റിങ് സ്യൂട്ടും എന്‍ എട്ടിലുണ്ട്, അതിന്റെ പ്രായോഗിക ഉപയോഗത്തെ സംബന്ധിച്ച് വ്യക്തത പോരെങ്കിലും.ഫോണില്‍ എച്ച് ഡി എം ഐ പോര്‍ട്ട് ഉള്ളതിനാല്‍ റെക്കോര്‍ഡ് ചെയ്യുന്ന വീഡിയോയും മറ്റും എച്ച് ഡി ടെലിവിഷനുകളിലൂടെ കാണാനുമാകും.

പശ്ചാത്തല ശബ്ദത്തെ പിന്തുണയ്ക്കുന്ന ഡൂള്‍ബി ഡിജിറ്റല്‍ പ്ലസ് സംവിധാനവും എന്‍ എട്ടിലുണ്ട്. തങ്ങളുടെ ഹോം തിയേറ്റര്‍ സംവിധാനത്തിലേക്ക് ഫോണ്‍ നേരിട്ട് കണക്ട് ചെയ്യാന്‍ ഈ സംവിധാനം സഹായിക്കും. 16 ജി ബിയാണ് ഇന്റേണല്‍ സ്‌റ്റോറേജെങ്കിലും, 48 ജി ബി മെമ്മറി കാര്‍ഡിനെ പിന്തുണയ്ക്കാന്‍ ഫോണിന് ശേഷിയുണ്ട്.


ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയ സൗഹൃദക്കൂട്ടായ്മാ സൈറ്റുകളുമായി നേരിട്ട് ബന്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് എന്‍ എട്ട്. ലൊക്കേഷന്‍, ഫോട്ടോ, സ്റ്റാറ്റസ് തുടങ്ങിയവയൊക്കെ ഇതുവഴി പങ്കുവെയ്ക്കാനും, തത്സമയ ഫീഡുകള്‍ പരിശോധിക്കാനും വളരെ എളുപ്പമാണ് ഇതില്‍. ഇത്രയൊക്കെ ഫീച്ചറുകള്‍ ഉണ്ടെങ്കിലും ഫോണിന് 12.9 മില്ലിമീറ്റര്‍ കട്ടിയേയുള്ളു. 493 അമേരിക്കന്‍ ഡോളര്‍ (ഏതാണ്ട് 22600 രൂപ) ആണ് ഫോണിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത്.

ആപ്പിള്‍ ഐഫോണ്‍ പുറത്തിറക്കിയ ശേഷം അതിനെ വെല്ലുവിളിക്കാന്‍ പാകത്തിലൊരു ഫോണ്‍ നോക്കിയ പുറത്തിറക്കുന്നത് ഇപ്പോഴാണ്. നോക്കിയയുടെ അവസാനം ഹിറ്റായ ഹൈ എന്‍ഡ് ഫോണ്‍ അവര്‍ 2006-ല്‍ പുറത്തിറക്കിയ 'എന്‍ 95' ആയിരുന്നു.